ജറുസലെമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ്; പ്രതിഷേധം ശക്തം

ശക്തമായ പ്രതിഷേധത്തെ അവഗണിച്ച് ജറുസലെമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. നിലവില്‍ പിന്തുടരുന്ന വിദേശനയത്തില്‍ നിന്ന് വ്യതിചലിച്ചാണ് ട്രംപിന്‍റെ നടപടി. 

Last Updated : Dec 7, 2017, 11:06 AM IST
ജറുസലെമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ്; പ്രതിഷേധം ശക്തം

വാഷിംഗ്ടണ്‍: ശക്തമായ പ്രതിഷേധത്തെ അവഗണിച്ച് ജറുസലെമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചു. നിലവില്‍ പിന്തുടരുന്ന വിദേശനയത്തില്‍ നിന്ന് വ്യതിചലിച്ചാണ് ട്രംപിന്‍റെ നടപടി. 

അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളടക്കമുള്ള വിവിധരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന മാനിക്കാതെ ബുധനാഴ്ച വൈറ്റ് ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജറുസലെമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് അമേരിക്ക. 

സ്വതവേ കലുഷിതമായ പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇത് പുതിയ അസ്വസ്ഥകള്‍ക്ക് വിത്ത് പാകിയേക്കുമെന്നാണ് വിലയിരുത്തല്‍. പലസ്തീന്‍ സായുധസംഘമായ ഹമാസ് സൈനികമുന്നേറ്റം ആരംഭിക്കുമെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിന്‍റെ കേന്ദ്രബിന്ദുവാണ് ജറുസലേം. പ്രദേശത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിന് തുരങ്കം വയ്ക്കുന്നതാണ് ട്രംപിന്‍റെ പ്രകോപനപരമായ നിലപാട്. ലോകരാജ്യങ്ങള്‍ ട്രംപിന്‍റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

Trending News