Viral Video: ഈ 'അമ്മ'യുടെ കരുതലും സ്‌നേഹവും കാണൂ...

മക്കളോടുള്ള  കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ഒരു  തെരുവുനായ.

Last Updated : Sep 27, 2018, 12:36 PM IST
Viral Video: ഈ 'അമ്മ'യുടെ കരുതലും സ്‌നേഹവും കാണൂ...

ജീവിക്കാന്‍ വഴിയില്ലാതെ വരുമ്പോള്‍ മക്കളുടെ ഭാവി മുന്‍പില്‍ കണ്ട് അവരെ വളര്‍ത്താന്‍ നല്‍കുകയോ അനാഥാലയങ്ങളില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്ന മാതാപിതാക്കളുടെ  മറ്റൊരു മുഖമായി ഒരു  തെരുവുനായ.

മക്കളോടുള്ള  കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തില്‍ നിന്നുള്ള ഈ കാഴ്ച.

തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ നിന്ന് ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയുടെ പിന്നാലെ പോകുന്ന തെരുവുനായ സമൂഹമാധ്യമങ്ങളില്‍ നോവ്പടര്‍ത്തുകയാണ്.   

തന്‍റെ സ്‌കൂട്ടറിനരികിലേക്ക് വന്ന നായയെ ശ്രദ്ധിച്ച യുവതി അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടി. എന്നാല്‍, സ്‌നേഹത്തോടെ അതിനെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയായിരുന്നു ആ തെരുവു നായ ചെയ്തത്.

തന്‍റെ കുഞ്ഞ് തെരുവിലെ അരക്ഷിതത്വത്തിന് നടുവില്‍ വളരുന്നതിലും നല്ലത് ഇവരുടെ കൈയില്‍ സുരക്ഷിതനായിരിക്കുമെന്ന തോന്നലാകാം ചുംബനം നല്‍കി മടങ്ങാന്‍ ആ അമ്മയ്ക്ക് പ്രേരണയായത്.

കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നിശബ്ദയായി നിന്നതും ആ തോന്നലുകൊണ്ടാകം. എങ്കിലും നായയുടെ കണ്ണുകളില്‍ നിറയുന്ന മാതൃസ്‌നേഹവും കരളുപിളര്‍ക്കുന്ന സങ്കടവും കാണുന്നവരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തും.

Trending News