ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ല; ഉത്തരകൊറിയ

ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് ആണെന്നും യുദ്ധപ്രിയനായ ട്രംപ് യുഎന്നില്‍ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കു തങ്ങള്‍ തയ്യാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

Last Updated : Oct 12, 2017, 01:04 PM IST
ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ല; ഉത്തരകൊറിയ

മോസ്‌കോ: ആണവായുധ പരീക്ഷണം ഒരുകാലത്തും നിര്‍ത്തില്ലെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് ആണെന്നും യുദ്ധപ്രിയനായ ട്രംപ് യുഎന്നില്‍ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കു തങ്ങള്‍ തയ്യാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

ഉത്തര കൊറിയയിലെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ആണവായുധങ്ങള്‍ അത്യാവശ്യമാണ്. കൊറിയന്‍ രാജ്യത്തിന്‍റെ നിലനില്‍പ്പും വികസനവും ഇതിനെ ബന്ധപ്പെട്ടാണു കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയത് അമേരിക്കയുടെ വിരോധത്തിന്‍റെ ഫലമാണ്. യുഎസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും റി യോങ് വ്യക്തമാക്കി.

Trending News