Video: ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം!

ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ നാല് മണിക്കൂര്‍ റോഡ്‌ യാത്ര  വെറും 45 മിനിറ്റായി ചുരുങ്ങും. 

Last Updated : Oct 22, 2018, 06:31 PM IST
Video: ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം!

ഹോങ്കോ൦ഗ്: ഹോങ്കോ൦ഗിനെയും മക്കായിയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ഒരുക്കി ചൈന. 

ഈ മാസം 24 നാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്‍റെ ഉദ്ഘാടനം. വൈ ആകൃതിയിലുളള പാലം ഹോങ്കോ൦ഗിലെ ലന്താവു ദ്വീപില്‍ തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു.

2000 കോടി ഡോളര്‍ മുതല്‍ മുടക്കി 9 വര്‍ഷം കൊണ്ടാണ് പാലം നിര്‍മ്മിച്ചത്. ആറ് വരി പാലത്തില്‍ നാല് കൃത്രിമ ദ്വിപുരകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും ഉണ്ട്. 

6.7  കി മി തുരങ്കത്തിന് മാത്രമായി 4 ലക്ഷം ടൺ സ്റ്റീൽ ആണ് ഉപയോഗിച്ചത്. 60 ഈഫില്‍ ടവറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്രയും സ്റ്റീല്‍ ഉപയോഗിച്ചു. 

ഏത് ചുഴലിക്കാറ്റിനെയും കടല്‍ത്തിരമാലകളെയും പ്രതിരോധിച്ച്‌ നില്‍ക്കാന്‍ കഴിയുന്ന എഞ്ചിനീയറി൦ഗ് അത്ഭുതമെന്നാണ് ചൈനയുടെ അവകാശവാദം.

തെക്കന്‍ ചൈനയിലെ ഗുവാ൦ഗ്ടോംഗ് പ്രവിശ്യയിലെ സുഹായ് നഗരത്തില്‍ നിന്ന് ഹോങ്കോ൦ഗിലെ മക്കാവുവിലേക്കാണ് കടലിന് കുറുകെ പാലം നിര്‍മ്മിച്ചത്. 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ നിരവധി നിർമ്മാണ വിസ്മയങ്ങളാണ് ചൈനയിൽ ഉയർന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടവുമായി ഗ്യാ൦ഗ് പ്രവിശ്യയിൽ നിർമ്മിച്ച കെട്ടിടവും അതില്‍ ഉൾപ്പെടും. 

ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ നാല് മണിക്കൂര്‍ റോഡ്‌ യാത്ര  വെറും 45 മിനിറ്റായി ചുരുങ്ങും. എന്നാൽ, ഇവ ധൂർത്തിന്‍റെ ഉദാഹരണമാണെന്നും ഇത്തരം നിർമാണങ്ങൾ രാജ്യപുരോഗതിയെ ബാധിക്കുന്നുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.

Trending News