സിംബാവെയില്‍ സൈനിക അട്ടിമറിയെന്ന്‍ റിപ്പോര്‍ട്ട്; നിഷേധിച്ച് സൈന്യം

സിംബാ​വെയിൽ സൈനിക അട്ടിമറി നടന്നതായി വാർത്തകൾ പുറത്തുവന്നു. സൈനിക മേധാവി ജനറൽ കോൺസ്​റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ്​ അട്ടിമറി നടന്നതെന്ന്​ റിപ്പോർട്ടുകൾ. 

Updated: Nov 15, 2017, 04:16 PM IST
സിംബാവെയില്‍ സൈനിക അട്ടിമറിയെന്ന്‍ റിപ്പോര്‍ട്ട്; നിഷേധിച്ച് സൈന്യം

ഹരാരേ: സിംബാ​വെയിൽ സൈനിക അട്ടിമറി നടന്നതായി വാർത്തകൾ പുറത്തുവന്നു. സൈനിക മേധാവി ജനറൽ കോൺസ്​റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ്​ അട്ടിമറി നടന്നതെന്ന്​ റിപ്പോർട്ടുകൾ. 

ബുധനാഴ്​ച രാവിലെ സിംബാബെയുടെ തലസ്ഥാനം സൈന്യത്തി​​ന്‍റെ നിയ​ന്ത്രണത്തിലാക്കുകയും ഔദ്യോഗിക മാധ്യമത്തി​​ന്‍റെ ആസ്ഥാനം അവരുടെ അധീനതയിലാക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 

അതേസമയം, അട്ടമറിയല്ല നടന്നതെന്ന്​ സൈനിക വൃത്തങ്ങൾ പ്രതികരിച്ചു.പ്രസിഡൻറ്​ റോബർട്ട്​ മുഗാബേയും കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്​താവ്​ അറിയിച്ചു. എന്നാല്‍, അവര്‍ എവിടെയാണ് എന്ന കാര്യത്തില്‍​ കൂടുതല്‍ വിവരങ്ങൾ പുറത്ത്​ വിടാൻ സൈന്യം തയാറായിട്ടില്ല. വൈസ്​ പ്രസിഡൻറ്​ എമേഴ്​സൺ മുൻഗാഗ്വയെ പുറത്താക്കിയതിനെ തുടർന്നാണ്​ സിംബാ​വെയിൽ രാഷ്ട്രിയ പ്രതിസന്ധി ഉടലെടുത്തത്​.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close