സിം​ബാ​ബ്‌​വേ: പ്ര​​​സി​​​ഡ​​​ന്‍റ് മു​ഗാ​ബെ​യെ സൈ​ന്യം ത​ട​വി​ലാ​ക്കി

സിം​​​ബാ​​​ബ്‌​​​വേ​​​യി​​​ൽ 37 വ​​​ർ​​​ഷ​​​മാ​​​യി ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ സൈ​​​ന്യം പു​​​റ​​​ത്താ​​​ക്കി. മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മേ​​​ഴ്സ​​​ൺ എം​​​ന​​​ൻഗാ​​​ഗ്വ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​കുമെന്നാണ് സൂചന. മു​​​ഗാ​​​ബെ​​​യും കുടുംബാംഗങ്ങളും ത​​​ട​​​വി​​​ലാ​​​വുകയും ചെയ്തു. എന്നാല്‍ ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രിക്കയിലേയ്ക്കു സുരക്ഷിതമായി അയച്ചുവെന്നാണ് റിപ്പോർട്ട്.

Last Updated : Nov 16, 2017, 06:21 PM IST
സിം​ബാ​ബ്‌​വേ: പ്ര​​​സി​​​ഡ​​​ന്‍റ്  മു​ഗാ​ബെ​യെ സൈ​ന്യം ത​ട​വി​ലാ​ക്കി

ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​​വേ​​​യി​​​ൽ 37 വ​​​ർ​​​ഷ​​​മാ​​​യി ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ സൈ​​​ന്യം പു​​​റ​​​ത്താ​​​ക്കി. മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മേ​​​ഴ്സ​​​ൺ എം​​​ന​​​ൻഗാ​​​ഗ്വ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​കുമെന്നാണ് സൂചന. മു​​​ഗാ​​​ബെ​​​യും കുടുംബാംഗങ്ങളും ത​​​ട​​​വി​​​ലാ​​​വുകയും ചെയ്തു. എന്നാല്‍ ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രിക്കയിലേയ്ക്കു സുരക്ഷിതമായി അയച്ചുവെന്നാണ് റിപ്പോർട്ട്.

ഒ​​​രാ​​​ഴ്ച മു​​​ന്പ് (ന​​​വം​​​ബ​​​ർ 6) സ്ഥാ​​​ന​​​ഭ്ര​​​ഷ്‌​​​ട​​​നാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നു രാ​​​ജ്യം​​​വി​​​ട്ട എം​​​ന​​​ൻ​ ഗാ​​​ഗ്വ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മ​​​ട​​​ങ്ങി​​​യെ​​​ത്തി. മ​​​ന്യാ​​​മെ വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം വ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്. 

തൊ​​​ണ്ണൂ​​​റ്റി​​​മൂ​​​ന്നു വ​​​യ​​​സു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഗാ​​​ബെ, ര​​​ണ്ടാം ഭാ​​​ര്യ ഗ്രേ​​​സ് (52), ധ​​​ന​​​മ​​​ന്ത്രി ഇ​​​ഗ്നേ​​​ഷ്യ​​​സ് ചോം​​​ബോ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ സൈ​​​ന്യം വീ​​​ട്ടു​​​ത​​​ട​​​ങ്കലി​​​ലാ​​​ക്കി. പിന്നീട് ദക്ഷിണാഫ്രിക്ക ഇടപെട്ട് ഗ്രേസിനെ രാജ്യത്തുനിന്നു കടത്തി. മുഗാബെ അധികാരമൊഴിയാൻ സമ്മതിച്ചെന്നും റിപ്പോർട്ടുണ്ട്.

1979-ൽ ​​​സിം​​​ബാ​​​ബ്‌​​​വേ സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​ശേ​​​ഷം മു​​​ഗാ​​​ബെ ആദ്യം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി. പി​​​ന്നീ​​​ട് ഭ​​​ര​​​ണ​​​ഘ​​​ട​​​ന തി​​​രു​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യേ​​​റ്റു. ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ഏ​​​റ്റ​​​വും ദീർഘകാലം ഭരിച്ച മുഗാബെയുടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​കു​​​മെ​​​ന്നു മുന്‍പ് ക​​​രു​​​ത​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് എം​​​ന​​​ൻ​​​ ഗാ​​​ഗ്വ. പ​​​ക്ഷേ കു​​​റേ നാ​​​ളാ​​​യി പി​​​ൻ​​​ഗാ​​​മി സ്ഥാ​​​നം സ്വ​​​പ്നം ക​​​ണ്ടു ക​​​രു​​​നീ​​​ക്കി​​​യ ഗ്രേ​​​സ് അ​​​ദ്ദേ​​​ഹ​​​ത്തെ പു​​​റ​​​ത്താ​​​ക്കാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി.

ചൊ​​​വ്വാ​​​ഴ്ച​​​യോ​​​ടെ സൈ​​​നി​​​ക ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ​​​രന്നിരുന്നു. ഹ​​​രാ​​​രെ​​​യി​​​ലെ പ​​​ല പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും പ​​​ട്ടാ​​​ള​​​ടാ​​​ങ്കു​​​ക​​​ളും ക​​​വ​​​ചി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മു​​​ഗാ​​​ബെ​​​യും ധ​​​ന​​​മ​​​ന്ത്രി ചോം​​​ബോ​​​യും അ​​​വ​​​രു​​​ടെ പ​​​ക്ഷ​​​ത്തു​​​ള്ള പ്ര​​​മു​​​ഖ​​​രും സൈ​​​നി​​​ക നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ കേ​​​ന്ദ്രം സൈ​​​ന്യം പി​​​ടി​​​ച്ചു. മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ എ​​​സ്.​​​ബി. മോ​​​യോ, പ​​​ട്ടാ​​​ളം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ന്നു ടി​​​വി​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റും കു​​​ടും​​​ബ​​​വും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് മോ​​​യോ ഉ​​​റ​​​പ്പു ന​​​ല്കി. പ്ര​​​സി​​​ഡ​​​ന്‍റി​​​നു ചു​​​റ്റു​​​മു​​​ള്ള ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ഒ​​​തു​​​ക്കാ​​​നാ​​​ണു പ​​​ട്ടാ​​​ളം ശ്ര​​​മി​​​ക്ക​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 

സൈ​​​നി​​​ക​​​മേ​​​ധാ​​​വി രം​​​ഗ​​​ത്തു​​​വ​​​രി​​​ക​​​യോ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​വും പ​​​ട്ടാ​​​ള​​​നി​​​യ​​​മ​​​വും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ല. ദൗ​​​ത്യം വേ​​​ഗം തീ​​​ർ​​​ത്തു പി​​​ൻ​​​വാ​​​ങ്ങു​​​മെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. വെ​​​ള്ള​​​ക്കാ​​​രു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ പൊ​​​രു​​​തി​​​യ ഗ​​​റി​​​ല​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യും മു​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യും പ​​​ട്ടാ​​​ള ന​​​ട​​​പ​​​ടി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്തു. 

സിം​​​ബാ​​​ബ്‌​​​വേ​​​യി​​​ലെ നാ​​​നൂ​​​റി​​​ൽ​​​പ​​​രം ഇ​​​ന്ത്യ​​​ക്കാ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.  

Trending News