എറണാകുളം: കോതമംഗലത്ത് 17കാരനെ പെൺസുഹൃത്തിൻ്റെ പിതാവും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചതായി പരാതി. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദ്ദനമേറ്റത്. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോയ ശേഷം വാടക വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇന്നലെ പെൺകുട്ടിക്ക് സുഖമില്ലാത്തതിനെ തുടർന്ന് കോതമംഗലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പിതാവും കൂട്ടുകാരും കൂടി 17കാരനോട് ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് വാടക വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ശേഷം ആൺകുട്ടിയെ വീടിന് സമീപം പുലർച്ചെ 2 മണിയോടെ കൊണ്ടാക്കുകയും ചെയ്തു.
വടികൊണ്ട് തല്ലിയെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് 17കാരൻ പൊലീസിന് മൊഴിനൽകിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സംഭവത്തിൽ കേസെടുത്ത കോതമംഗലം പൊലീസ് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









