കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. കുണ്ടന്നൂർ ജംഗ്ഷനിൽ സ്റ്റീൽ വില്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. 80 ലക്ഷം രൂപയാണ് കവർന്നത്. സുബിൻ എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. പണം ഇരട്ടിപ്പ് തട്ടിപ്പുകാർ ആണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടി പണം കവരുകയായിരുന്നു. സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എറണാകുളം വടുതല സ്വദേശി സജിയെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
തോക്ക് ചൂണ്ടുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്ത ശേഷമാണ് പണം കവർന്നത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്ന ഡീലുമായാണ് കവർച്ചാ സംഘം എത്തിയത്. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു തട്ടിപ്പ്. എന്നാൽ കേരളത്തിൽ ഇത്തരമൊരു തട്ടിപ്പ് ആദ്യമാണെന്ന് പൊലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









