കൊച്ചി: അങ്കമാലി കറുകുറ്റി കരിപ്പാലയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. റോസിലിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം. കൊല നടത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു.
കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നിലയിൽ കണ്ടെത്തിയ റോസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
ALSO READ: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം; അമ്മൂമ്മ കസ്റ്റഡിയില്‍
മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നു. ഇവിടെ വച്ചാണ് പ്രസവം നടന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്ക് ശേഷം ഭർതൃവീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച് റോസിലിയുടെ അടുത്ത് കിടത്തിയതിന് ശേഷം റോസിലിക്ക് ഭക്ഷണം എടുക്കാനായി റൂത്ത് അകത്തേക്ക് പോയി. തിരിച്ച് വരുമ്പോൾ അനക്കമറ്റ് ചോരയിൽ കുളിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടത്. വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച കുഞ്ഞുമായി നിൽക്കുന്ന ആന്റണിയെ ആണ് കണ്ടത്.
തുടർന്ന് കുഞ്ഞിനെ വീട്ടുകാരും അയൽക്കാരും ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്തോ കടിച്ചതാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. ആശുപത്രി അധികൃതർ ഇക്കാര്യം രേഖപ്പെടുത്തി. എന്നാൽ, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പോലീസ് വീട്ടുകാരുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തി.
ALSO READ: അങ്കമാലിയിലെ കുഞ്ഞിനെ കൊന്നത് അമ്മൂമ്മ; സ്ഥിരീകരിച്ച് പോലീസ്
റോസിലിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ഇതിനിടെ പോലീസ് മനസ്സിലാക്കിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ റോസിലി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി മനസ്സിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.
സംഭവം നടക്കുന്ന സമയത്ത് റോസിലി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. മാനസിക വിഭ്രാന്തിയാണോ അതോ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നീ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









