Crime News: അമ്മ ഭക്ഷണം തന്നില്ല, ഉപദ്രവിച്ചു; അധ്യാപകരോട് തുറന്നുപറഞ്ഞു, സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളൽ, എറണാകുളത്ത് നാല് വയസുകാരി നേരിട്ടത് കൊടുംക്രൂരത

കുട്ടിയുടെ അധ്യാപകരാണ് പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തത്.  

Written by - Karthika V | Last Updated : Nov 19, 2025, 05:00 PM IST
  • കുട്ടിയുടെ മാറ്റം ശ്രദ്ധിച്ച് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
  • അമ്മ ഭക്ഷണം തന്നില്ലെന്നും ഉപദ്രവിച്ചെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു.
Crime News: അമ്മ ഭക്ഷണം തന്നില്ല, ഉപദ്രവിച്ചു; അധ്യാപകരോട് തുറന്നുപറഞ്ഞു, സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളൽ, എറണാകുളത്ത് നാല് വയസുകാരി നേരിട്ടത് കൊടുംക്രൂരത

കൊച്ചി: എറണാകുളത്ത് നാല് വയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ സ്വദേശി വിനീതയാണ് അറസ്റ്റിലായത്. കുട്ടിയുടെ അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.  

Add Zee News as a Preferred Source

കുട്ടിയുടെ മാറ്റം ശ്രദ്ധിച്ച് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മ ഭക്ഷണം തന്നില്ലെന്നും ഉപദ്രവിച്ചെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു. ഇതേ തുടർന്ന് അധ്യാപകർ പരിശോധിച്ചപ്പോൾ കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ മരട് പോലീസിൽ അറിയിക്കുകയും വിനീതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം വിനീത കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് എല്ലാം ഏറ്റുപറയുകയായിരുന്നു.  

Also Read: Thiruvananthapuram News: നെടുമങ്ങാട് ലഹരിമരുന്നുമായി യുവാവ് പിടിയിൽ; കണ്ടെടുത്തത് 8 ഗ്രാം എംഡിഎംഎ

കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞതിന് ഭർത്താവിന്‍റെ അമ്മയും അച്ഛനും വിനീതയെ വഴക്ക് പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും കുഞ്ഞ് പരാതി പറഞ്ഞത് വിനീതയ്ക്ക് ഇഷ്ടപ്പെട്ടില്ല. വിലക്കിയിട്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പോയി ഇരുന്നതും കുട്ടി രാത്രിയിൽ ഉറങ്ങാതിരുന്നതുമെല്ലാം ക്രൂരതയ്ക്ക് കാരണമായി.  

കുട്ടിയുടെ അച്ഛനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാളെ പിന്നീട് വിട്ടയച്ചു. തന്‍റെ അറിവോടെയല്ല വിനീതമ്മ കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിന് ശേഷമാകും കുട്ടിയുടെ അച്ഛനെ പ്രതിചേർക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News