Kochi Crime News: പോലീസിന് നേരേ നഗ്‌നതാപ്രദർശനം; കാപ്പ കേസ് പ്രതി അറസ്റ്റിൽ

മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതി പോലീസിനോട് കയർക്കുകയും തുടർന്ന് നഗ്‌നതാപ്രദർശനം നടത്തുകയും ചെയ്തത്.  

Written by - Ajitha Kumari | Last Updated : Oct 5, 2025, 02:57 PM IST
  • പോലീസിന് നേരെ നഗ്നത പ്രദർശനം നടത്തിയ കാപ്പ കേസ് പ്രതി പിടിയിൽ
  • തൃശ്ശൂർ ആലപ്പാടൻ വീട്ടിൽ സ്റ്റെജിൻ സ്റ്റാൻലിയാണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്
Kochi Crime News: പോലീസിന് നേരേ നഗ്‌നതാപ്രദർശനം; കാപ്പ കേസ് പ്രതി അറസ്റ്റിൽ

കൊച്ചി: പോലീസിന് നേരെ നഗ്നത പ്രദർശനം നടത്തിയ കാപ്പ കേസ് പ്രതി പിടിയിൽ. തൃശ്ശൂർ ആലപ്പാടൻ വീട്ടിൽ സ്റ്റെജിൻ സ്റ്റാൻലിയാണ് സെൻട്രൽ പോലീസിന്റെ പിടിയിലായത്. 

Add Zee News as a Preferred Source

Also Read: എംഡിഎംഎയുമായി സഹോദരങ്ങൾ കസ്റ്റഡിയിൽ; പിടികൂടിയത് കോവളത്ത് വച്ച്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ചാണ് നഗ്‌നതാപ്രദർശനം നടത്തിയത്. വഴിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് സ്റ്റലിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.  

തുടർന്ന് ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു.  അവിടെ വച്ച് പ്രതി പോലീസിനോട് കയർക്കുകയും തുടർന്ന് നഗ്‌നതാപ്രദർശനം നടത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  ഇയാൾ. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികാധിക്ഷേപം നടത്തുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തൃശ്ശൂരിലെ കാപ്പ കേസ് പ്രതിയാണെന്ന് സെൻട്രൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക്; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടങ്ങളും!

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട.  ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ കസ്റ്റംസ് പിടിയിൽ. 

കൊടുങ്ങലൂർ സ്വദേശിയാണ് പിടിയിലായത്. ഇയാൾ  ബാങ്കോക്കിൽ നിന്നും വന്നതാണ്. പിടിയിലായ അബ്ദുൽ ജലീൽ ജസ്മാൽ ബാഗിനകത്ത് പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. ഇതാണ് കസ്റ്റംസ് അധികൃതർ  കണ്ടെത്തിയത്. ഇയാൾ ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത് എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News