INS Vikrant: ഐഎൻഎസ് വിക്രാന്ത് എവിടെ? കൊച്ചി നാവികസേന ആസ്ഥാനത്ത് ഫോൺ കോൾ, കേസ്

കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് വന്ന ഫോൺ കോളിൽ ചോദിച്ചത് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ആയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 11, 2025, 12:40 AM IST
  • ​ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ വന്നതായി റിപ്പോർട്ട്.
  • കൊച്ചി നാവികസേന ആസ്ഥാനത്തേക്കാണ് ഫോൺ കോൾ വന്നത്.
  • നേവൽബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്തു.
INS Vikrant: ഐഎൻഎസ് വിക്രാന്ത് എവിടെ? കൊച്ചി നാവികസേന ആസ്ഥാനത്ത് ഫോൺ കോൾ, കേസ്

കൊച്ചി: പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കെ അതിർത്തിയിൽ വീണ്ടും ആശങ്ക ഉയർന്നിരിക്കുകയാണ്. ഇതിനിടെ ​ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ വന്നതായി റിപ്പോർട്ട്. കൊച്ചി നാവികസേന ആസ്ഥാനത്തേക്കാണ് ഫോൺ കോൾ വന്നത്. നേവൽബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്തു. 

അതേസമയം പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരിക്കുകയാണ്. അതിർത്തിയിൽ പലയിടത്തും പാകിസ്താൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് നടപടി അപലപനീയമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആക്രമണം ചെറുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ധാരണകൾക്ക് വിപരീതമായാണ് അതിർത്തിയിൽ സാഹചര്യങ്ങളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പാകിസ്താൻ സാഹചര്യത്തിന്റെ ​ഗൗരവം മനസിലാക്കണമെന്നും ഉത്തരവാദിത്തോടെ പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Also Read: Nagrota Firing: ന​ഗ്രോത്തയിൽ വെടിവയ്പ്; ആക്രമണം സൈനിക കേന്ദ്രത്തിന് നേരെ, ഒരാൾക്ക് പരിക്ക്

അതിനിടെ ന​ഗ്രോത്തയിലെ വെടിവയ്പ്പും സ്ഥിരീകരിച്ച സൈന്യം രം​ഗത്തെത്തി. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോപ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്. ന​ഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ ആക്രമണം നടത്തിയത ആരാണെന്ന കാര്യത്തിൽ വ്യക്തമായില്ല. ആക്രമണം നടത്തിയവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News