കൊച്ചി: കൊച്ചിയില്‍ ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റു. തോപ്പുംപടി സ്വദേശി ബിനീഷിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തേവര സിഗ്നലിന്റെ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. ബിനീഷിന്റെ മുൻപിലായി പോയിക്കൊണ്ടിരുന്ന ടാങ്കറിൽ നിന്ന് ആസിഡ് ചോര്‍ന്ന് ബിനീഷിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ആസിഡ് വീണ് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിനീഷിനെ ഉടന്‍ തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകള്‍ക്കും കഴുത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബിനീഷിനെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ തേവരെ പൊലീസ് കേസെടുക്കുകയും ടാങ്കര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









