കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരി വഴി കടത്തുകയായിരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
ഭക്ഷണ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചത്. ലഹരിക്കടത്തിന് 50,000 രൂപയാണ് കൂലിയായി ലഭിക്കുകയെന്ന് യുവാവ് പറഞ്ഞു. യാത്ര ടിക്കറ്റും താമസവും സൗജന്യമാണെന്നും യുവാവ് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവിന് കിലോയ്ക്ക് ലക്ഷങ്ങളാണ് വില. തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൂടുതലായി എത്തുന്നത്. സാധാരാണ കഞ്ചാവിൽ ഉള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോളിന്റെ അളവ് ഇവയിൽ കൂടുതലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









