കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.
Also Read: ഹിജാബ് വിവാദം: രണ്ട് ദിവസത്തിന് ശേഷം പള്ളുരുത്തി സ്കൂൾ തുറന്നു, പരാതിക്കാരിയായ വിദ്യാർത്ഥി അവധിയിൽ
കേരളത്തിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ശ്രീധരീയംആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കൂത്താട്ടുകുളം ദേവ മാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒഡിംഗ കൂത്താട്ടുകുളത്ത് എത്തിയത് ആറു ദിവസം മുമ്പാണ്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയായിരുന്നു ഒഡിംഗക്ക് ഹൃദയാഘാതം ഉണ്ടായത്.
Also Read: ഒക്ടോബറിൽ എന്നാണ് ദീപാവലി? 20 ഓ 21? ആശയക്കുഴപ്പമുണ്ടോ? അറിയാം
കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രമായ ശ്രീധരീയത്തില്‍ മകളോടൊപ്പമാണ് ഒഡിംഗ എത്തിയത്. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട മകള്‍ക്ക് ശ്രീധരീയത്തിലെ ചികിത്സയെ തുടര്‍ന്ന് കാഴ്ച തിരിച്ച് കിട്ടുകയും ഇക്കാര്യം പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









