കൊച്ചി: കുണ്ടന്നൂരിൽ തോക്കുചൂണ്ടി പണം കവർച്ച ചെയ്ത കേസിൽ ഏഴുപേർ അറസ്റ്റിൽ. അഭിഭാഷകനായ നിഖിൽ നരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാളാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് റിപ്പോർട്ട്.
Also Read: തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയുമുണ്ട്. പ്രതികൾ തട്ടിയെടുത്തതിൽ നിന്നും 20 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനി പിടിയിലാകാനുള്ളത് മുഖംമൂടി സംഘമാണ്. പ്രതികള്‍ രക്ഷപ്പെട്ടെന്ന് പറയുന്ന വാഹനം തൃശ്ശൂരില്‍ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും പ്രതികൾ 80 ലക്ഷം കവര്‍ന്നത്.
80 ലക്ഷം നല്‍കിയാല്‍ 1.10 കോടിയായി തിരികെ നല്‍കാമെന്ന സംഘത്തിന്റെ വാഗ്ദാനത്തിന് പിന്നാലെയായിരുന്നു ഈ സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട കാറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു അതിനു പിന്നാലെയാണ് തൃശ്ശൂരില്‍ നിന്നും സില്‍വര്‍ നിറത്തിലുള്ള റിട്‌സ് കസ്റ്റഡിയിലെടുത്തത്.
Also Read: മേട രാശിക്കാർ അൽപം ശ്രദ്ധിക്കുക; കുംഭ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം
കവര്‍ച്ച ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണെന്നും അന്വേഷണ ചുമതലയുള്ള എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കവര്‍ച്ചയ്ക്ക് മുന്‍പ് പണം നഷ്ടമായ സുബിന്‍ ഹോട്ടലില്‍ വച്ച് പ്രതികളുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









