കൊച്ചി: കൊച്ചിയിൽ യുവാവിനെ ആളുമാറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. പണനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണൻ, തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കുമ്പളത്തെ ഒരു കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതികൾ യുവാവിനെ മർദിച്ചത് എന്നാണ് വിവിവരം. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ കല്ലുകൊണ്ട് യുവാവിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിലാണ്. ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ പനങ്ങാട് പോലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്.
Also Read: അനുവിന്റെ പിആറുകളെ കുറിച്ച് പ്രതികരിച്ച് സഹമത്സരാർത്ഥി രേണു
അമ്പലമേട്, എടത്തല പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പനങ്ങാട് എസ്എച്ച്ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ അരവിന്ദ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









