Kozhikode News: ചായകുടിക്കാൻ കൈവിലങ്ങ് ഊരി; കോഴിക്കോട് കവർച്ചാ കേസ് പ്രതി ചാടിപ്പോയി

2018 ൽ തിരുനെല്ലിയിൽ വെച്ച് രാത്രി ബസ് തടഞ്ഞ് കവർച്ച നടത്തിയ സംഭവത്തിലെയും പ്രതിയാണ് ഇയാൾ.

Written by - Ajitha Kumari | Last Updated : Nov 8, 2025, 11:21 AM IST
  • കവർച്ചാ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
  • രക്ഷപ്പെട്ടത് കൈപ്പമംഗലം സ്വദേശി സുഹാസാണ്‌
Kozhikode News: ചായകുടിക്കാൻ കൈവിലങ്ങ് ഊരി; കോഴിക്കോട് കവർച്ചാ കേസ് പ്രതി ചാടിപ്പോയി

കോഴിക്കോട്: കവർച്ചാ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയതായി റിപ്പോർട്ട്. രക്ഷപ്പെട്ടത് കൈപ്പമംഗലം സ്വദേശി സുഹാസാണ്‌. 

Add Zee News as a Preferred Source

Also Read: കൊച്ചിയിൽ ആളുമാറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവയിൽ വ്യവസായിയെ ആക്രമിച്ചു വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയാണ്. കോഴിക്കോട് കോവൂരിൽ വച്ചാണ് ഇയാൾ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടത്. ഇയാളെ തൃശൂരിൽ നിന്നും അറസ്റ്റു ചെയ്ത ശേഷം വയനാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു.

ഇതിനിടയിൽ ചായകുടിക്കാനായി ഒരിടത്ത് നിർത്തിയപ്പോൾ ഇയാളുടെ കൈവിലങ് ഊരിയിരുന്നു. ഈ സമയം ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുഹാസിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

Also Read: ശുക്ര-ചന്ദ്രന്റെ പവർഫുൾ സമസപ്തക യോഗം ഇവർക്ക് ലഭിക്കും അപാര സമ്പത്ത്!

വയനാട്ടിൽ നിന്ന് സുൽത്താൻബത്തേരി എസ്‌ഐ സി. രാംകുമാറിന്റെ നേതൃത്വത്തിലുള്ള ആറുപേരടങ്ങുന്ന സംഘമാണ് കൊടുങ്ങല്ലൂരിലേക്ക് പ്രതിയെ പിടികൂടാൻ പോയത്. പിടിയിലായ പ്രതി സുഹാസിനോടൊപ്പം അക്രമത്തിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ഉദ്യോഗസ്ഥർ കാറുമായും ബാക്കിയുള്ള ഉദ്യോഗസ്ഥർ പ്രതിക്കൊപ്പവുമാണ് ഉണ്ടായിരുന്നത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News