Crime News: കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഊർജിത തെരച്ചിലിൽ പ്രതിയെ പിടികൂടി

കോടതിയിലേക്ക് പോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി പ്രസൺ ജിത്ത് ആണ് ഫറോക്ക് സ്കൂളിന് സമീപത്ത് നിന്ന് പിടിയിലായത്. സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാൾ കസ്റ്റഡിയിലെടുത്തിരുന്നത്. ഇന്നലെയാണ് സംഭവം. ഇന്ന് പുലർച്ചെ സ്കൂളിലെ ശുചിമുറിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. നാട്ടുകാരും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Crime News: കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഊർജിത തെരച്ചിലിൽ പ്രതിയെ പിടികൂടി
Image Credit: Crime | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More