)
കോഴിക്കോട്: ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടിവച്ച് പിടികൂടി. കോഴിക്കോട് കാവിലുംപാറയിലാണ് സംഭവം. ജനവാസമേഖലയില്‍ ഇറങ്ങി ദിവസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ രണ്ട് വയസ്സുള്ള കുട്ടിയാനയെയാണ് പിടികൂടിയത്. ആനയുടെ ആക്രമണത്തില്‍ കഴിഞ്ഞ 12ാം തിയ്യതി രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. കൂടാതെ വ്യാപകമായി കൃഷി നശിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു.
ഇതേതുടർന്ന് ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയാനയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രത്യേക ദൗത്യസംഘം ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. ഒടുവിൽ ഇന്ന് രാവിലെ കുട്ടിയാനയെ കണ്ടെത്തി. തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടി. കുട്ടിയാനയെ ആദ്യം മുത്തങ്ങ ആന ക്യാംപിലേക്ക് മാറ്റി ആരോഗ്യാവസ്ഥ നിരീക്ഷിക്കും. പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ ആനക്കൂട്ടത്തിനൊപ്പം തിരിച്ചയക്കുമെന്നും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.