)
കോഴിക്കോട്: പൂനൂരിൽ ജിസ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജിസ്നയെ ഇന്നലെ രാത്രിയോടെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ജിസ്നയുടെ ഭർത്താവ് ശ്രീജിത്ത് ജിസ്നയെ മര്‍ദ്ദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ജിസ്നയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടിൽ രണ്ട് വയസ്സുള്ള മകന് മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഭര്‍തൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിസ്നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. അഞ്ച് മാസത്തിനകം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ പണം തിരിച്ചു നല്‍കിയിരുന്നില്ല. ഈ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിസ്നയുടെ ബന്ധുക്കള്‍ പറയുന്നു. ശ്രീജിത്ത് ജിസ്നയെ മര്‍ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജിസ്നയുടെ സഹോദരന് പറയുന്നു.
Also Read: നവപഞ്ചമ രാജയോഗത്താൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
മരണം നടന്ന ശേഷം ഇതുവരെ ഭര്‍ത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും ഇവരുടെ കുട്ടിയെ കാണാന്‍ പോലും സമ്മതിച്ചില്ലെന്നും പരാതിയിൽ വ്യക്തമാകുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിസ്നയുടെ കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.