)
കോഴിക്കോട്: മാറാട് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷിംനയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ. ഭർത്താവ് മദ്യപിച്ച് നിരന്തരം ഷിംനയെ മർദ്ദിക്കുമായിരുന്നുവെന്ന്യുവതിയുടെ അമ്മാവൻ രാജു ആരോപിച്ചു. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിക്കാൻ പലതവണ യുവതിയോട് പറഞ്ഞുവെങ്കിലും കേട്ടില്ലെന്നും രാജു പറഞ്ഞു.
മുൻപ് മർദനം നേരിടേണ്ടി വന്നപ്പോൾ പൊലീസിൽ പരാതി നൽകാൻ ഷിംനയോട് ആവശ്യപ്പെട്ടതാണ്. എന്നാൽ യുവതി അതിന് സമ്മതിച്ചിരുന്നില്ലെന്നും ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും രാജു. അന്ന് കുറച്ച് ദിവസം വീട്ടിൽ വന്ന് നിൽക്കുകയായിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.
ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ജൂലൈ 25 രാത്രിയിലാണ് ഷിംനയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.