)
കോഴിക്കോട്: എംഡിഎംഎയുമായി രണ്ടുപേർ ബാലുശ്ശേരിയിൽ പിടിയിൽ. കോക്കല്ലൂർ സ്വദേശിയായ മൻഷിദ്, കണ്ണൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ കമാൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
എംഡിഎംഎ ഇവർ വിൽപനയ്ക്ക് എത്തിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഇവരിൽ നിന്നും 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തിരുന്നു. മാത്രമല്ല ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിൽ ക്ഷേത്ര പൂജാരി 13 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
തമിഴ്നാട്ടിലെ ക്ഷേത്രത്തിലെ പൂജാരി 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ട്. അറസ്റ്റിലായത് തിരുവലഞ്ചുഴിയിലുള്ള ഒരു പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി വർഷങ്ങളോളം സേവനമനുഷ്ഠിച്ച 75 വയസ്സുകാരനായ വിശ്വനാഥ അയ്യരാണ്.
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് സെപ്റ്റംബർ 8 ന് ഈ ക്രൂരകൃത്യം നടന്നത് എന്നാണ് റിപ്പോർട്ട്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പെൺകുട്ടി വഴിപാട് നടത്താനായി ഒറ്റയ്ക്ക് ഹുണ്ടി പ്രദേശത്തേക്ക് പോയ സമയത്താണ് പൂജാരി പെൺകുട്ടിയോട് മോശമായി പെരുമാറിയത് എന്നാണ് റിപ്പോർട്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ പോലീസ് ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. അതിനെ തുടർന്ന് പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.