Man Died After Swallowing MDMA Packet: ശരീരത്തിൽ എംഡിഎംഎ കലർന്നതോ വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമോ? എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റ്‍‍മോർട്ടം ഇന്ന്

ശരീരത്തിൽ ലഹരി എത്തിയതാണോ വയറിനുള്ളിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകും.   

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 08:15 AM IST
  • കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക.
  • ശരീരത്തിൽ എംഡിഎംഎ കലർന്നതാണോ മരണകാരണമെന്നത് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും.
  • ഇതിന് ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
Man Died After Swallowing MDMA Packet: ശരീരത്തിൽ എംഡിഎംഎ കലർന്നതോ വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമോ? എംഡിഎംഎ പാക്കറ്റ് വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റ്‍‍മോർട്ടം ഇന്ന്

കോഴിക്കോട്: പോലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദ് ആണ് പൊലീസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ശരീരത്തിൽ എംഡിഎംഎ കലർന്നതാണോ മരണകാരണമെന്നത് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും. ഇതിന് ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് നീക്കമുണ്ട്. 

Add Zee News as a Preferred Source

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പായത്തോട് വെച്ച് പോലീസിനെ കണ്ടതോടെ കയ്യിലുണ്ടായിരുന്ന ലഹരിപ്പൊതി വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഷാനിദ്. തുടർന്ന് പൊലീസ് പിടികൂടി. എംഡിഎംഎ ആണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെയാണ് ഇയാളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. 130 ​ഗ്രാം എംഡിഎംഎ കയ്യിൽ ഉണ്ടായിരുന്നതായും പോലീസിനെ കണ്ടപ്പോൾ അത് വിഴുങ്ങിയെന്നും ഇയാൾ മൊഴി നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. 

Also Read: Drugs Intake: പോലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങി; വിഴുങ്ങിയത് എംഡിഎംഎ, ആൾ മരിച്ചു

വെളുത്ത തരികൾക്കൊപ്പം രണ്ട് കവറുകളും എൻഡോസ്കോപ്പി പരിശോധനയിൽ വയറിനുള്ളിൽ കണ്ടെത്തി. അമിതമായി ശരീരത്തിൽ ലഹരി എത്തിയതാണോ വയറിനുള്ളിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നായിരുന്നു പോലീസ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News