)
കോഴിക്കോട്: വടകരയില്‍ ആര്‍ജെഡി പ്രവര്ത്തകന് വെട്ടേറ്റതായി റിപ്പോർട്ട്. സാമ്പത്തവം നടന്നത് വില്യാപ്പളളി ടൗണിലാണ്. ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല് താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്.
സംഭവം നടന്നത് ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു. പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലാലു എന്ന ശ്യാമാണ് സുരേഷിനെ വെട്ടിയത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് നിസാരമാണെന്നാണ് വിവരം.
മാസങ്ങൾക്ക് മുൻപ് ആർജെഡി യുവജന സംഘടനയുടെ വില്യാപ്പള്ളി കുളത്തൂരിലെ പഠനക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തിൽ ശ്യാം ലാലിനെതിരേ സുരേഷ് പരാതി നൽകിയിരുന്നു. കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ