കോഴിക്കോട്: പന്തീരങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഏഴ് വയസുകാരൻ മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് 'അബാക്കസ്' ബില്‍ഡിങ്ങിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ ഇവാൻ താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഇവാൻ. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









