കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ്- പോലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ഇന്നും ശക്തമാക്കും. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും എന്നാണ് റിപ്പോർട്ട്.
Also Read: യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
പ്രതിഷേധ സംഗമം കെസി വേണുഗോപാൽ എംപി ആയിരിക്കും ഉദ്‌ഘാടനം ചെയ്യുക. ഇന്നലെ രാത്രി വൈകിയും പലയിടത്തും പ്രതിഷേധം തുടർന്നു. തലസ്ഥാനത്ത് ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കൊല്ലം ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡും പോലീസ് സ്റ്റേഷനും ഉപരോധിച്ചു.
കോഴിക്കോട് പേരാമ്പ്രയില്‍ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേ സമയത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലിന്റെ ഭാഗമായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും ആരംഭിച്ചു. ഈ സമയം രണ്ട് വിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചിരുന്നു.
Also Read: ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; മകര രാശിക്കാർ ശത്രുക്കളെ ശ്രദ്ധിക്കുക
ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഇതിനിടെ ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കൈക്ക് പരിക്കേറ്റ ഡിവൈഎസ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









