)
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം. 40 പവന്റെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയി. ഡോ. ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർ ആണ് ഗായത്രി. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു.
സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ ഡോ. ഗായത്രിയും കുടുംബവും മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോയതാണ്. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഞായറാഴ്ച പുലർച്ചെ 1.55ന് വീടിന്റെ മതിൽ ചാടി കടന്ന്, മുൻവശത്തെ വാതിൽ കുത്തി തുറന്ന് മോഷടാവ് അകത്തുകടന്നു. കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഡോക്ടറുടെ വീട് ഈ മാസം പതിനൊന്നാം തീയതി മുതൽ പൂട്ടിക്കിടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.