)
കോഴിക്കോട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ബസാർ സ്വദേശി റഹീസ്, നല്ലളം സ്വദേശി റഹ്മാൻ എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് കൈയിലും ഒരാൾക്ക് വയറിലുമാണ് കുത്തേറ്റത്. റഹീസിന്റെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.