)
കോഴിക്കോട്: കോഴിക്കോട് കനാലില്‍ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വടകര - മാഹി കനാലിലാണ് സംഭവം. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ മുഖം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. ഇടത് കൈയില്‍ കറുപ്പും കാവിയും ചരടും കെട്ടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.