)
തിരുവനന്തപുരം: പതിനാറുകാരനെ ജിം ട്രെയിനറും മകനും ചേര്‍ന്ന് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ വിദ്യാർത്ഥിക്ക് കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ ഇരുവരും ചേർന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാര്‍ഥിയെ ആക്രമിച്ചവരെ നിസാര വകുപ്പ് ചുമത്തി വിട്ടയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പൊലീസ് സ്വാധീനം ഉപയോഗിച്ചെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. മുൻ പൊലീസ് ഉദ്യോഗസ്ഥന് കൂടി പങ്കാളിത്തമുള്ള ജിം ആണിതെന്നാണ് വിവരം. എന്നാൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കുട്ടികളായതിനാല്‍ അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന എന്ന് പതിനാറുകാരൻ തന്റെ സുഹൃത്തിനോട് പറഞ്ഞതാണ് ജിം ട്രെയിനറുടെ മകനെ ചൊടിപ്പിച്ചത്. തുടർന്ന് 16കാരനോട് ജിമ്മിലേക്ക് ഇനി വരേണ്ടതില്ലെന്ന് പറഞ്ഞു. ഇതിൽ വ്യക്തത തേടിയെത്തിയപ്പോഴാണ് വിദ്യാർത്ഥിയെ ജിം ട്രെയിനറും മകനും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചത്.
ജൂലൈ 21നാണ് സംഭവം നടന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കണ്ണിന്റെ കാഴ്ചക്കുറവ് സംഭവിച്ചിട്ടുണ്ട്. കഴുത്തിനും ക്ഷതം ഏറ്റിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.