)
തിരുവനന്തപുരം: നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്ക്. ഡ്രൈവറുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ 22 വിദ്യാർത്ഥികളാണുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേര് നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും 20 പേർ കടക്കൽ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.