)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മരണം. ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വയോധികയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സോഡിയം കുറഞ്ഞതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ 10 ദിവസം മുൻപ് നടത്തിയ ബ്ലഡ് ടെസ്റ്റിൽ ഇവർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 10 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇന്നലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 61 ആയി. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഈ ഒക്ടോബർ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.