)
തിരുവനന്തപുരം: ആറ്റിങ്ങൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നു മാസം മുൻപാണ് കൊല്ലപ്പെട്ട അസ്മിനയും പ്രതിയായ ജോബിൻ ജോർജും പരിചയപ്പെടുന്നത്.
Also Read: ആറ്റിങ്ങൽ കൊലപാതകം: പ്രതി ജോബി ജോർജ് പിടിയിൽ
അസ്മിന മുന്നേ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. രണ്ടാമത്തെ വിവാഹ ബന്ധത്തിൽ നിന്നും വിട്ടുനിൽക്കുന്ന സമയത്താണ് ഇവർ ജോബിൻ ജോർജ്ജുമായി പരിചയത്തിലാകുന്നത്. ശേഷം ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോബിൻ ജോർജ് ഒരു വിവാഹം കഴിക്കുകയും ആ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം മറ്റൊരു യുവതിയെ വിവാഹംചെയ്തെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ല. ആ സ്ത്രീയെയും അവരുടെ പിതാവിനെയും ആക്രമിച്ച കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ട് ഒന്നര മാസത്തോളം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഇയാൾ മാവേലിക്കരയിലെ ലോഡ്ജിൽ ജീവനക്കാരനാകുന്നതും അസ്മിനയുമായി അടുപ്പത്തിലാകുന്നതും.
ഒരുമിച്ചു താമസിക്കുന്നതിനിടെ ഇവർ തമ്മിൽ പലതവണ അഭിപ്രായ വ്യത്യാസങ്ങളും അടിപിടിയുമൊക്കെ ഉണ്ടായിരുന്നു. അസ്മിന രണ്ടാമത്തെ ബന്ധത്തിലെ കുഞ്ഞിനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ വഴക്കിടുന്നത്. ഇത് പതിവായതോടെ ലോഡ്ജിലെ ജോലി നഷ്ടപ്പെട്ട് രണ്ടുപേരും പിരിഞ്ഞിരുന്നു. ജോബിൻ 5 ദിവസം മുൻപാണ് ഗ്രീൻ ഇൻ ലോഡ്ജിൽ ജോലിക്കു കയറിയത്. ഇതറിഞ്ഞ അസ്മിന ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇയാളെ അന്വേഷിച്ച് ലോഡ്ജിലെത്തുകയും തന്റെ ഭാര്യയാണെന്നു പറഞ്ഞ് ഇയാൾ അസ്മിനയെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയും തന്റെ മുറിയിൽ താമസിപ്പിക്കുകയും ചെയ്തു.
ശേഷം രാത്രി ഒന്നരയോടെ ജോബിൻ മുറിയിലെത്തുകയും ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും അസ്മിന കുഞ്ഞിനെ കാണാൻ പോകുന്നതിനെച്ചൊല്ലി വഴക്കാകുകയും മദ്യക്കുപ്പികൊണ്ട് ജോബിൻ ജോർജ്ജ് അസ്മിനയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് ബോധംകെട്ടുവീണ അസ്മിനയുടെ കഴുത്തിൽ ജോബിൻ ജോർജ് തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം പിറ്റേന്ന് പുലർച്ചെ നാലരയോടെ മുറി പൂട്ടി പുറത്തിറങ്ങി. പിറ്റേന്ന് രാവിലെ രണ്ടാളെയും കാണാത്തതിനെ തുടർന്ന് ജീവനക്കാർ മുറിതുറന്ന നോക്കിയപ്പോഴാണ് അസ്മിന മരിച്ചു കിടക്കുനാന്ത് കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.