തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. കാഞ്ഞിരകുളം സ്വദേശി വിഷ്ണു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന് വീട്ടുകാർ പോലീസ് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരം പുതുച്ചൽ കോണത്ത് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്. ഈ കുളത്തിന് സമീപത്ത് വിഷ്ണുവിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തിയതോടെയാണ് ഇവിടെ തിരച്ചിൽ നടത്തിയത്. മരണകാരണം വ്യക്തമല്ല.
ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപത്തുനിന്ന് വിഷ്ണുവിന്റേതെന്ന് കരുതുന്ന ചെരിപ്പും, വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









