തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് ശരീര ഭാഗങ്ങൾ നഷ്ടമായി. ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങളാണ് നഷ്ടമായത്. ആക്രിക്കാരൻ ആണ് ഇവ എടുത്തോണ്ട് പോയതെന്ന് സ്ഥിരീകരിച്ചു. ആക്രി ശേഖരിക്കുന്നയാൾ മാറിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
17 സാമ്പിളുകളാണ് നഷ്ടമായത്. നഷ്ടമായ സാമ്പിളുകൾ കേടുകൾ ഒന്നും കൂടാതെ തിരികെ ലഭിച്ചു. തുടർ പരിശോധനയ്ക്ക് തടസമില്ലെന്ന് പാത്തോളജി വിഭാഗം HOD ഡോ.ലൈല രാജി വ്യക്തമാക്കി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്നാണ് ശരീരഭാഗങ്ങൾ എടുത്തയാൾ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.