)
തിരുവനന്തപുരം: കോവളത്ത് രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയിൽ. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്നും 190 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഇരുവരും കാറിൽ സഞ്ചരിക്കവെ കോവളത്ത് വച്ച് ഡാന്‍സാഫ് സംഘം പരിശോധന നടത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അതേസമയം കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ കസ്റ്റംസ് പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൽ ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ വന്നത്. ബാഗിനകത്ത് പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.