തിരുവനന്തപുരം: തിരുവനന്തപുരം പി എ അസീസ് എഞ്ചിനിയറിംഗ് കോളജിൽ പുരുഷൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് സംശയം. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിൽ പി എ അസീസ് എഞ്ചിനിയറിംഗ് കോളജുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മൃതദേഹത്തിനടുത്തായി ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. പുറത്ത് മുഹമ്മദിന്റെ കാർ പാർക്ക് ചെയ്തിട്ടുണ്ട്. ഇയാൾക്ക് കടബാധ്യതയുള്ളതായാണ് വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവർ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായാണ് വിവരം. പണി പൂർത്തിയാകാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പരിസരത്ത് ഇയാളെ കണ്ടതായി നാട്ടുകാർ പറയുന്നു. നെടുമങ്ങാട്ട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy