)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. കെ മുരളീധരൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവന്തപുരം കോര്പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കും. ദീര്‍ഘകാലത്തിന് ശേഷം തിരുവനന്തപുരത്ത് യുഡിഎഫ് അധികാരത്തിൽലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ വ്യക്തമാക്കി. നാളെ മുതൽ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടിക
കഴക്കൂട്ടം- എംഎസ് അനിൽകുമാര്‍
കാട്ടായിക്കേണം- എ സുചിത്ര
പൗഡിക്കോണം- ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം- വിഎ സരിത
കാര്യവട്ടം- ജയന്തി
പാങ്ങപ്പാറ-നീതു രഘുവരൻ
പാതിരിപ്പള്ളി-എസ്പി സജികുമാര്ഡ
അമ്പലംമുക്ക്- എ അഖില
കുടപ്പനക്കുന്ന്- എസ് അനിത
നെട്ടയം- ആശ മുരളി
കാച്ചാണി- എസ്ബി രാജി
വാഴോട്ടുകോണം- പി സദാനന്ദൻ
കൊടുങ്ങാനൂര്‍- എസ് രാധാകൃഷ്ണൻ നായര്‍
വട്ടിയൂര്‍ക്കാവ്- എസ് ഉദയകുമാര്‍
കാഞ്ഞിരംപാറ- എസ് രവീന്ദ്രൻ നായര്‍
പേരൂര്‍ക്കട- ജി മോഹനൻ
കവടിയാര്‍- കെഎസ് ശബരീനാഥൻ
മുട്ടട-വൈഷ്ണ സുരേഷ്
ചെട്ടിവിളാകം- ബി കൃഷ്ണകുമാര്‍
കിണവൂര്‍- ബി സുഭാഷ്
നാലാഞ്ചിറ- ത്രേസ്യാമ്മ തോമസ്
ഉള്ളൂര്‍- ജോണ്സണ് ജോസഫ്
മെഡിക്കൽ കോളേജ്- വിഎസ് ആശ
പട്ടം- പി രേഷ്മ
കേശവദാസപുരം- അനിത അലക്സ്
ഗൗരീശപട്ടം-സുമ വര്‍ഗീസ്
കുന്നുകുഴി-മേരി പുഷ്പം
നന്തൻകോട്-എ ക്ലീറ്റസ്
പാളയം-എസ് ഷേര്‍ളി
വഴുതക്കാട്-നീതു വിജയൻ
ശാസ്തമംഗലം-എസ് സരള റാണി
പാങ്ങോട്-ആര് നാരായണൻ തമ്പി
തിരുമല-മഞ്ജുള ദേവി
തൃക്കണ്ണാപുരം-ജോയ് ജേക്കബ്
പുന്നയ്ക്കാമുകള്‍-ശ്രീജിത്ത്
പൂജപ്പുര-അംബിക കുമാരി അമ്മ
എസ്റ്റേറ്റ്- ആര്‍എം ബൈജു
പൊന്നുമംഗലം-എസ് എസ് സുജി
തിരുവല്ലം-തിരുവല്ലം ബാബു
വലിയതുറ- ഷീബ പാട്രിക്
ആറ്റുകാൽ-അനിതകുമാരി
മണക്കാട്-ലേഖ സുകുമാരൻ
പേട്ട- ഡി അനിൽകുമാര്‍
അണമുഖം-ജയകുമാരി ടീച്ചര്‍
ആക്കുളം-സുധാകുമാരി സുരേഷ്
കുഴിവിള-അനിൽ അംബു
കുളത്തൂര്‍-ആര് അംബിക
പള്ളിത്തുറ-ദീപ ഹിജിനസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.