)
തിരുവനന്തപുരം: ആഡംബര കാർ വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വഴക്കായി മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു.
മരിച്ചത് വഞ്ചിയൂര്‍ തോപ്പില്‍ ലെയ്ന്‍ ശ്രീവിഹാറില്‍ വിനയാനന്ദിന്റെ മകന് ഹൃതിക് ആണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം നടന്നത് ഒക്ടോബര്‍ ഒന്‍പതിനാണ്. ഹൃതിക്കിന് പരിക്കേറ്റത്. ആഡംബര കാര്‍ വാങ്ങാനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃതിക് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
ഇതിനിടയിൽ ഹൃതികിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 ന് ജന്മദിനത്തിന് മുന്‍പേ കാര്‍ കൂടി വാങ്ങി നല്കാന് രക്ഷിതാക്കളോട് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവം നടന്ന ദിവസം ഹൃതിക് അക്രമാസക്തനായപ്പോൾ വിനയാനന്ദ് കയ്യിൽ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അടിയിൽ തലയ്ക്ക് പരിക്കേറ്റ ഹൃതിക്കിനെ ഉടൻതന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സാമ്പത്തവത്തെ തടുർന്ന് വിനയാനന്ദ് ഒളിവിൽ പോയിരുന്നു എങ്കിലും വഞ്ചിയൂർ പോലീസിൽ കീഴടങ്ങിയിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.