)
തിരുവനന്തപുരം: രണ്ട് യുവാക്കൾ നെയ്യാർ റിസർവോയറിൽ മുങ്ങിമരിച്ചു. അമ്പൂരി പന്തപ്ലാംമൂട് ആനക്കുളത്തിലാണ് യുവാക്കൾ മുങ്ങിമരിച്ചത്. ഇന്നലെ വൈകുന്നേരം 10 മണിയോട് കൂടിയാണ് ഇരുവരെയും കാണാതായത്. കാട്ടാക്കട തൂങ്ങാൻ പറ സ്വദേശി ദുർഗ്ഗാദാസ് (22), അമ്പൂരി പൂച്ചമുക്ക് സ്വദേശി അമൽ ജയൻ എന്നിവരാണ് മുങ്ങി മരിച്ചത്.
രാത്രി രണ്ട് മണിയോടെ വിവരമറിഞ്ഞ നെയ്യാർഡാം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നാട്ടുകാർ പറയുന്നത് ഇങ്ങനെ- ബുധനാഴ്ച വൈകുന്നേരം എട്ട് മണിയോടുകൂടി നാല് യുവാക്കൾ ആനക്കുളം പരിസരത്ത് വരികയും വെള്ളത്തിന് നടുക്കായി ഉയർന്ന് നിൽക്കുന്ന പറയിൽ ഇരുന്ന് മദ്യപിക്കുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കൾ ഒമ്പത് മണിയോടുകൂടി സ്ഥലത്ത് നിന്ന് പോയി. പിന്നീട് ഇവർ തിരിച്ച് വന്ന് നോക്കിയപ്പോൾ മറ്റ് രണ്ട് പേരുടെയും ചെരുപ്പുകൾ മാത്രമേ കണ്ടിരുന്നുള്ളൂ. ഇരുവരും വെള്ളത്തിൽ പോയിരിക്കാം എന്ന സംശയത്തിൽ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.
രണ്ട് മണിയോടുകൂടി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 7.30ന് മൃതദേഹങ്ങൾ കണ്ടെത്തി. നെയ്യാർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തി. രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.