)
തിരുവനന്തപുരം: നെയ്യാറ്റിൻകര പയറ്റുവിളയിൽ ബ്രൗൺഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉൾപ്പെടെ വില്പനയ്ക്ക് എത്തിച്ച ലഹരി വസ്തുവാണ് പടികൂടിയത്. അഞ്ചു ലക്ഷത്തിലധികം രൂപ വില വരും. പശ്ചിമബംഗാൾ സ്വദേശി
മെഹറിൻ ഇസ്ലാം ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാൾ തിരുവനന്തപുരം ചാലയിൽ വർഷങ്ങളായി
കഫേ നടത്തിവരികയായിരുന്നു.
പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടയിൽ ആണ് പ്രതി പിടിയിലാകുന്നത്. ഇയാളിൽനിന്ന് ബ്രൗൺഷുഗറും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാന ക്യാമ്പുകളിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
അതേസമയം വയനാട്ടിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മേപ്പാടി സ്വദേശി എ.ആർ. വിഷ്ണു ഗോപാലിനെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി മേപ്പാടി പരിസരങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ശ്രമം. മേപ്പാടി എസ്.ഐ വി. ഷറഫുദ്ദീൻ, എസ്.സി.പി.ഒ സജാദ്, സി.പി.ഒ വിജീഷ്, ഡ്രൈവർ എസ്.സി.പി.ഒ ഉസ്മാൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.