Drugs Seized: അമരവിള ചെക്ക് പോസ്റ്റിൽ ഹാഷിഷ് ഓയിലും മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

Amaravila Excise Check Post: ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്. ഇയാളിൽനിന്ന് 1.904 ഗ്രാം ഹാഷിഷ് ഓയിലും 1.779 ഗ്രാം മെത്താഫിറ്റാമിനും എക്‌സൈസ് പിടികൂടി.

Written by - Roniya Baby | Last Updated : Jul 28, 2025, 11:19 AM IST
  • ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലാണ് മയക്കുമരുന്ന് കടത്തിയത്
  • പ്രതിയുടെ സംഘത്തിലെ മറ്റു ചിലരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു
Drugs Seized: അമരവിള ചെക്ക് പോസ്റ്റിൽ ഹാഷിഷ് ഓയിലും മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി അൽ അമീൻ ആണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ.

Add Zee News as a Preferred Source

പാന്റിന്റെ പോക്കറ്റിലാക്കിയാണ് ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനും ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്. ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്. ഇയാളിൽനിന്ന് 1.904 ഗ്രാം ഹാഷിഷ് ഓയിലും 1.779 ഗ്രാം മെത്താഫിറ്റാമിനും എക്‌സൈസ് പിടികൂടി.

ALSO READ: 'ടച്ചിങ്സ്' കൊടുത്തില്ല, ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു; സംഭവം പുതുക്കാട്

അന്യസംസ്ഥാന ക്യാമ്പുകളിൽ ഉൾപ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണോ ഇയാളെന്ന് സംശയിക്കുന്നുണ്ട്. പ്രതിയുടെ സംഘത്തിലെ മറ്റു ചിലരെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു. പിടിയിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News