തിരുവനന്തപുരം: മണ്ണന്തലയിൽ വയോധികനെ സഹോദരിയുടെ മകൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. പുത്തൻവീട്ടിൽ സുധാകരനാണ് സഹോദരിയുടെ മകൻ രാജേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് രാജേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാവിലെ 5.30ഓടെയായിരുന്നു സംഭവം.
സുധാകരന്റെ സഹോദരി വിനോദിനി അഞ്ച് ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ കർമ്മങ്ങളും ചടങ്ങുകളും വീട്ടിൽ നടക്കുകയായിരുന്നു. ചടങ്ങിന് ശേഷം മദ്യലഹരിയിലായ രാജേഷ് ഇന്ന് പുലർച്ചെയോടെ സുധാകരനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് സുധാകരനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









