)
തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോത്തൻകോട് വാവറ അമ്പല സ്വദേശിനിയായ വയോധികക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി വന്നതിനെ തുടർന്ന് പോത്തൻകോട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ, രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരെ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വാർഡിൽ ചികിത്സയിലാണ്.
ശരീരത്തിലെ നീരും, പനിയും കുറയാത്തിനാൽ പോത്തൻകോട് ആശുപത്രി ഐസിയു വിൽ ചികിത്സയിലായിരുന്നു. സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടതോടെ എസ് യു ടി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് വൃക്കകൾ തകരാറിലാകുകയും മൂന്ന് തവണ ഡയാലിസിസ് നടത്തുകയും ചെയ്തു. രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനക്കായ് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.