)
തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ക്ഷേത്രത്തിന്റെ ഇമെയിലിലാണ് ഭീഷണി സന്ദേശം വന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ വ്യാജ ഭീഷണി സന്ദേശം വരുന്നത്.
ക്ഷേത്ര പരിസരത്ത് ഐഇഡികൾ സ്ഥാപിച്ചിട്ടുണ്ടെന്നും തമിഴ്നാട് പൊലീസാണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നുമാണ് സന്ദേശത്തിലുള്ളത്. നടൻ എസ് വി ശേഖറിന്റെ വീട്ടിലും ബോംബ് വെച്ചതായി സന്ദേശത്തിൽ പറയുന്നു. മൂന്ന് മണിക്ക് ശേഷം ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു.
ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജ ബോംബ് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. പൊലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും വ്യാജ ഭീഷണികൾക്ക് പിന്നിലെ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം സെപ്തംബർ 13ന് പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.