)
തിരുവനന്തപുരം: മകന്റെ മർദ്ദനമേറ്റ് ഹൃദ്രോഗിയായ പിതാവ് മരിച്ചു. തിരുവന്തപുരം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രീവന്ദ്രൻ (60) ആണ് മകൻ നിഷാദിന്റെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാർ ഡാം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് നിഷാദ് പിതാവിനെ മർദ്ദിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
നിഷാദ് പിതാവിനെ മർദ്ദിക്കുകയും പിന്നീട് ആത്മഹത്യാഭീഷണി മുഴക്കുകയുമായിരുന്നു. മർദ്ദനത്തെ തുടർന്ന് അവശനായ രവീന്ദ്രനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.