)
തിരുവനന്തപുരം: പാലോട് ഇടിഞ്ഞാറിൽ മുത്തശ്ശനെ ചെറുമകൻ കുത്തികൊന്നു. പാലോട് സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്ന സമയത്ത് സന്ദീപ് മദ്യലഹരിയിലായിരുന്നു.
മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സന്ദീപിന്റെ അമ്മുമ്മയുടെ രണ്ടാമത്തെ ഭർത്താവാണ് രാജേന്ദ്രൻ കാണി. ഒരു വർഷമായി സന്ദീപ് രാജേന്ദ്രന്റെ വീട്ടിൽ വന്ന വഴക്കിടുമായിരുന്നു.
തുടർന്ന് രാജേന്ദ്രൻ ഇടിഞ്ഞാറിൽ ഒരു കടയിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നും മദ്യപിച്ചെത്തി സന്ദീപ് രാജേന്ദ്രനുമായി വഴക്കിട്ടു. തുടർന്ന് കൈയിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു. പാലോട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് സന്ദീപ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.