)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലും മദ്യ കേരളത്തിലും മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2372.88 അടിയായി ഉയർന്നതോടെയാണ് അലർട്ട് പുറപ്പെടുവിച്ചത്. ഇടുക്കി അണക്കെട്ടിലെ പരമാവധി ജലസംഭരണശേഷി 2403 അടിയാണ്. 2372.58 ആണ് ബ്ലൂഅലർട്ട് ലെവൽ. 2379.58 ആയാൽ റൂൾ കർവ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിക്കും. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ഡാമുകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബാണാസുര സാഗർ, ഷോളയാർ, മാട്ടുപെട്ടി, പൊന്മുടി, കുറ്റ്യാട്ടി, പെരിങ്ങൽകുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.