സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന എന്റെ കേരളം പ്രദർശന മേളയ്ക്ക് സ്ഥാപിച്ച സ്റ്റാളുകൾ കനകക്കുന്നിൽ തകർന്നുവീണു.

തിരുവനന്തപുരം: കനത്ത കാറ്റും മഴയും തുടരുന്നതിനാൽ വരുന്ന മൂന്ന് മണിക്കൂറിൽ നഗരത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴ ശക്തമായതോടെ ജില്ലയിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, ചാക്ക, കഴക്കൂട്ടം, കാട്ടാക്കട, വിഴിഞ്ഞം തുടങ്ങിയ അഗ്നി രക്ഷാ നിലയങ്ങളിൽ നിന്നുള്ള ജീവനക്കാർ വിവിധയിടങ്ങളിലായി രക്ഷാപ്രവർത്തനം നടത്തുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളയമ്പലം ആൽത്തറ റോഡിനു കുറുകെയുള്ള മരച്ചില്ല ഒടിഞ്ഞുവീണു. രാജഭവന് സമീപം മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടിടങ്ങളിലും അഗ്നിശമനസേനാ വിഭാഗം എത്തി ഏറെനേരം പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ വളപ്പിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. വഞ്ചിയൂർ ജനറൽ ആശുപത്രി റോഡിലും പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തും മരങ്ങൾ കടപുഴകി വീണു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം റോഡിലേക്ക് പതിച്ചതിമെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഫോർട്ട് താലൂക്ക് ആശുപത്രിയിലും മരം ഒടിഞ്ഞുവീണു. ഫാർമസിയുടെ സ്റ്റോർ റൂമിലേക്കാണ് മരം വീണത്. നല്ല തിരക്കുള്ള സമയത്താണ് മരം വീണതെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.